
കോവിഡ് വ്യപനം രൂക്ഷമായിരിക്കെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ കൈത്താങ്ങ് .മൊബൈൽ മെഡിക്കൽ യൂണിറ്റ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ പ്പെട്ട ഗ്രാമ പഞ്ചായത്തിലെ പ്രയാസപ്പെടുന്ന കോവിഡ് ബാധിതരായ രോഗികൾക്ക് വീടുകളിലെത്തി ആശ്വാസം പകരുന്നതിന് ഡോക്ടർ,
സ്റ്റാഫ് നഴ്സ് ഹെൽത്ത് വർക്കർ എന്നിവരുൾപ്പെട്ട യൂനിറ്റിന്റെ സേവനം മുഴുവൻ സമയവും ലഭ്യമാകും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂ ളി ഫ്ലാഗ് ഓഫ് ചെയ്തു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ Nഷിയോ ലാൽ അദ്ധ്യക്ഷനായി വികസന ചെയർമാൻ N അബൂബക്കർ ക്ഷേമകാര്യ ചെയർ പേഴ്സൺ MK നദീറ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ ജീവനക്കാർ മെഡിക്കൽ ഓഫീസർ തുടങ്ങിയവർ പങ്കെടുത്തു

