വാക്സിൻ ചലഞ്ചിന്റെ ഭാഗമായി കൊമ്മേരി സർവ്വീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ 743850/- രൂപയുടെ ചെക്ക് ബാങ്ക് പ്രസിഡന്റ് ടിപി കോയമൊയ്തീൻ, സെക്രട്ടറി എ എം അജയകുമാർ എന്നിവരിൽ നിന്നും കോഴിക്കോട് സൗത്ത് നിയുക്ത MLA അഹമ്മദ് ദേവർകോവിൽ ഏറ്റു വാങ്ങി. ഏവർക്കും മാതൃകാപരമായി സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണയേകിയ കൊമ്മേരി ബാങ്കിന് നന്ദി അറിയിച്ചു MLA സംസാരിച്ചു. ചടങ്ങിൽ ഷബീർ ചെറുവാടി പങ്കെടുത്തു.

