കൊവിഡ് രോഗികൾക്ക് ആർ ആർ ടി വക സൗജന്യ വാഹനം ഒരുക്കി ഒരുപറ്റം ചെറുപ്പക്കർ.
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ചെത്തുകടവ് ഒമ്പതാം വാർഡിലാണു RRT യുടെ നേതൃത്വത്തിൽ ഈ വർഡിലുള്ള കോറോണ p രോഗികൾക്കും, ക്വാറന്റിനിൽ ഉള്ളവർക്ക് ടെസ്റ്റ് ചെയ്യാനും മറ്റു ആശുപത്രി ആവശ്യങ്ങൾക്കുമായി സൗജന്യ വാഹസൗകര്യം ഒരുക്കിയത്. ഇന്നു മുതൽ സജ്ജ്മായത്. കോവിഡ് പ്രതിരോധപ്രവർത്തനത്തിൽ ചിട്ടയായ പ്രവർത്തനത്തിലൂടെ മാതൃകയാവുകയാണ് ഈ വാർഡിലെ ചെറുപ്പക്കാർ.
ആദ്യയാത്ര വാർഡ് മെമ്പർ ലീന വാസുദേവന്റെ അധ്യക്ഷതയിൽ ബ്ളോക് മെമ്പർ ഷിയോ ലാൽ ഫ്ലാഗ് ഓഫ് ചെയ്തു. വാർഡ് RRT യിൽ ഉൾപ്പെട്ട ഷിജിൽ സി സി , ദിബുൽ, അബിൻരാജ്, ജിഷ്ണുജിത് എന്നിവർ നേതൃത്വം നൽകി.

