Kerala News

18 വയസ് മുതലുള്ളവരുടെ കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്; അവ്യക്തത തുടരുന്നു

പുതിയ കേന്ദ്ര വാക്‌സിനേഷന്‍ നയത്തിന്റെ ഭാഗമായി നാളെ മുതല്‍ ആരംഭിക്കേണ്ട 18നും 45 നും ഇടയില്‍ പ്രായമായവരുടെ കുത്തിവയ്പ് സംബന്ധിച്ച അവ്യക്തത തുടരുന്നു.
സംസ്ഥാനത്ത് 18 വയസ് മുതലുള്ളവര്‍ക്ക് കുത്തിവയ്‌പ്പെടുക്കാന്‍ കാത്തിരിക്കേണ്ടി വരും.

18 കഴിഞ്ഞവര്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍ രണ്ടു ഡോസ് വാക്‌സിനും സൗജന്യമാക്കി ഉത്തരവിറക്കിയെങ്കിലും പുതുക്കിയ കേന്ദ്രനയ പ്രകാരം സംസ്ഥാനത്തിന് വാക്‌സിന്‍ വില കൊടുത്ത് വാങ്ങണം.സ്വകാര്യ ആശുപത്രികളും നിര്‍മാതാക്കളില്‍ നിന്നും നേരിട്ട് വാക്‌സിന്‍ വാങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്

രജിസ്‌ട്രേഷന്‍ തുടരുന്നുണ്ടെങ്കിലും അധിക വാക്‌സിന്‍ സംസ്ഥാനത്ത് എത്താത്തതും വാക്‌സിന്‍ വിലയ്ക്ക് വാങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് നടപടിയാകാത്തതും കുത്തിവയ്പ്പ് വൈകിപ്പിക്കും. കൊവിന്‍ ആപ്പ് വഴിയുള്ള രജിസ്‌ട്രേഷനിലും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!