National News

രാജ്യത്ത് കോവിഡ് തരംഗമല്ല സുനാമി; ദില്ലി ഹൈക്കോടതി

രാജ്യത്തേത് കൊവിഡ് തരംഗമല്ല സുനാമിയാണെന്ന് ദില്ലി ഹൈക്കോടതി. മരണനിരക്ക് കുറയ്ക്കാനുള്ള ഇടപെടലുകൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടത്തിയേ മതിയാവൂയെന്നും കോടതി നിർദ്ദേശിച്ചു. കോടതികള്‍ നിരന്തരം ഇടപെട്ടിട്ടും രാജ്യത്തെ ഓക്സിജന്‍ പ്രതിസന്ധിക്ക് പരിഹാരമാകുന്നില്ല. ദില്ലിയടക്കം ഉത്തരേന്ത്യയിലെ പലയിടങ്ങളിലും വരും ദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമാകാനാണ് സാധ്യത. ഓക്സിജന്‍ ക്ഷാമം സംബന്ധിച്ച ഹര്‍ജി ഇന്നും പരിഗണിച്ച ദില്ലി ഹൈക്കോടതി ഉത്തരവാദിത്തത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിനും ദില്ലി സര്‍ക്കാരിനും ഒളിച്ചോടാനാവില്ലെന്ന് വ്യക്തമാക്കി.

അതേസമയം, ഓക്സിജൻ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുന്നതിനായി
പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേരുകയാണ്. വീടുകളിലെ രോ​ഗികൾക്കും ഓക്സിജൻ ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!