രാജ്യത്തെ സ്വകാര്യ ആശുപത്രികള്‍ക്ക് കൊവിഷീല്‍ഡ് വാക്സിന് നല്കാന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിശ്ചയിച്ച വില ലോകത്തെ തന്നെ ഏറ്റവും ഉയര്‍ന്നതെന്ന് റിപ്പോര്‍ട്ട്. ഒരു ഡോസിന് 600 രൂപയാണ് സ്വകാര്യ ആശുപത്രികളില്‍ നിന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒരു ഡോസ് വാക്സിന് ഈടാക്കുന്നത്.
ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രസെനകയും വികസിപ്പിച്ചെടുത്ത കൊവിഷീല്‍ഡ് വാക്സിന്റെ ഒരു ഡോസിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിശ്ചയിച്ചിരിക്കുന്ന ഈ വില ലോകത്തിലെ തന്നെ ഏറ്റവും വലിയ നിരക്കാണെന്നാണ് റിപ്പോർട്ട്
ഒരു ഡോസിന് സ്വകാര്യ ആശുപത്രികളില്‍ നിന്നും ഈടാക്കുന്ന 600 രൂപ എന്നത് ഏകദേശം 8 ഡോളറിന് തുല്യമാണ്. ലോകത്ത് ഈടാക്കുന്ന ഏറ്റവും ഉയര്‍ന്ന വിലയാണ് ഇത്.

