സംസ്ഥാനത്ത് വാക്സീൻ ക്ഷാമത്തിന് താത്കാലിക പരിഹാരമായി. അഞ്ചര ലക്ഷം കോവിഷീൽഡ് വാക്സീൻ ഇന്നലെയെത്തി. ഇന്ന് മുതൽ കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കും
തിരുവനന്തപുരം മേഖലക്ക് രണ്ടര ലക്ഷം, കൊച്ചി, കോഴിക്കോട് മേഖലകൾക്ക് ആയി ഒന്നര ലക്ഷം വീതം വാക്സീൻ ആണ് എത്തിയത്. ഓൺലൈനായി രജിസ്റ്റർ ചെയ്തവർക്ക് മാത്രമാകും കുത്തിവയ്പ്പ്. രണ്ടാം ഡോസ് എടുക്കാൻ എത്തുന്നവരും രജിസ്റ്റർ ചെയ്യണം.വാക്സീൻ കേന്ദ്രങ്ങളെ കുറിച്ച് അതത് ജില്ല ഭരണകൂടങ്ങൾ അറിയിപ്പ് നൽകും.

