കുന്ദമംഗലം എ എൽ പി സ്കൂളിൽ നടന്ന ടെസ്റ്റിൽ 17 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.52 ആന്റിജൻ ടെസ്റ്റ് നടന്നതിലാണ് 17 പേർക്ക് കുന്ദമംഗലത്ത് കോവിഡ് സ്ഥിരീകരിച്ചത്.147 ആർ ടി പി സി ആർ ടെസ്റ്റും ആണ് നടന്നത് .
അതേസമയം കോവിഡ് ബാധ രൂക്ഷമാകുന്ന സാഹചര്യത്തിൽ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പരിധിയിലെ വരട്ടിയാക്കൽ പ്രീ മെട്രിക് ഹോസ്റ്റൽ കോവിഡ് രോഗികൾക്കുള്ള ചികിത്സക്കായി സംവിധാനം ഒരുക്കാൻ ഗ്രാമ പഞ്ചായത്ത് തീരുമാനം.കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ പി എം നവാസ് ജനശബ്‌ദത്തോട് അറിയിച്ചു .കുന്ദമംഗലത്തെ പരിസര പ്രദേശങ്ങളിലെ ആളുകൾക്ക് ചികിത്സ സംവിധാനം വേണ്ട രീതിയിൽ പ്രയോജന പെടുത്താനാണ് ഈ സൗകര്യം ഉപയോഗിക്കുന്നത്.
നിലവിൽ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന വിദ്യാർത്ഥികളുടെ പരീക്ഷ അവസാനിക്കുന്നതോടു കൂടിയാണ് ഹോസ്റ്റൽ കോവിഡ് ചികിത്സ കേന്ദ്രമാക്കി മാറ്റുക .
അതേസമയം കുന്ദമംഗലം പഞ്ചായത്തിലെ മൊത്തം വാർഡുകളിലെയും ആർ ആർ ടി കളെ പുനഃസംഘടിപ്പിച്ചതായും അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകിയതായും സെക്രട്ടറി അറിയിച്ചു.കൂടാതെ നാല് സെട്രൽ മജിസ്‌ട്രേറ്റ് മാരുടെയും പത്തോളം സന്നദ്ധ സേവകരായ അധ്യാപകരുടെയും ഈ മേഖലയിൽ ഉണ്ടാകും .ഇപ്പോൾ കുന്ദമംഗലത്ത് ആശങ്കയുളവാക്കുന്ന സാഹചര്യങ്ങൾ ഒന്നും ഇല്ലെന്നും നിലവിലെ കോവിഡ് രോഗികൾക്ക് ലഭ്യമായ ചികിത്സ ആരോഗ്യ വകുപ്പുമായി ചേർന്ന് നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.