
ബി.ജെ.പി പ്രവർത്തകന്റെ വീട് ആക്രമിക്കുന്നതിനിടെ കൈയിലിരുന്ന ബോംബ് പൊട്ടി ഡി.വൈ.എഫ്.ഐ പ്രവർത്തകന്റെ കൈപ്പത്തി തകർന്നു. ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി വിഷ്ണു ലാലിന്റെ (29) കൈപ്പത്തിക്കാണ് ബോംബ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഇയാളെ പൊലീസ് കാവലില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടെയുണ്ടായിരുന്ന ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് ആല്‍ത്തറ ഇന്ദുഭവനില്‍ വിശാഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആശുപത്രിയില്‍ വെച്ചാണ് വിശാഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

