Kerala

കുന്ദമംഗലം ഐ ഐ എമ്മിൽ യുവതിക്ക് നേരെ സഹപാഠിയുടെ പീഡനം; പ്രതി ഒളിവിൽ

കുന്ദമംഗലം ഐ ഐ എമ്മിൽ യുവതിക്ക് നേരെ സഹപാഠിയുടെ പീഡനം; പ്രതി ഒളിവിൽ

കുന്ദമംഗലം ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് മാനേജ് മെൻ്റിൽ(ഐഐഎം)യുവതിക്ക് നേരെ സഹപാഠിയുടെ പീഡനം. സംഭവത്തിൽ കുന്നമംഗലം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തനിക്ക് നേരെ ഉണ്ടായ ഈ സംഭവം വിദ്യാർഥി ആദ്യമായി പരാതി നൽകിയത് ക്യാമ്പസിലെ ഇൻ്റേണൽ കമ്മിറ്റിക്ക് മുമ്പാകെയാണ്. തുടർന്ന് കമ്മിറ്റി അംഗങ്ങൾആണ് യുവതിയെ കുന്നമംഗലം പോലീസിൽ പരാതി നൽകുന്നതിനായി എത്തിക്കുന്നത്.കൂടാതെ പരാതിക്ക് ഇടയായ സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമാക്കുകയും അതിൻറെ അടിസ്ഥാനത്തിൽ വേണ്ട നടപടികൾ ചെയ്ത് പൂർണമായ പിന്തുണ നൽകുകയും ചെയ്തു.കുന്ദമംഗലം പോലീസ് അന്വേഷണം നടത്തിവരികയാണ് കേസിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. ഐ.എം എം.കെ യുടെ ഉള്ളിൽ ഇത്തരം ഒരു സംഭവം നിർഭാഗ്യകരമാണ്. യുവതിയ്ക്ക് ഇൻസ്റ്റിറ്റ്യൂട്ട് ആവശ്യമായ പിന്തുണ നൽകുമെന്നും നടന്നുകൊണ്ടിരിക്കുന്ന പോലീസ് അന്വേഷണത്തിൽ പൂർണമായ സഹകരണം ഐ ഐ എം നൽകുമെന്നും അധികാരികൾ വ്യക്തമാക്കിയിട്ടുണ്ട് . ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും ഇൻസ്റ്റിറ്റ്യൂട്ട് സ്വീകരിക്കും. ഐ‌ഐ‌എം കോഴിക്കോട് സമൂഹത്തിന്റെ, പ്രത്യേകിച്ച് സ്ത്രീകളുടെ സുരക്ഷയ്ക്കായി വളരെയധികം, പ്രതിജ്ഞാബദ്ധമാണ്. സംഭവം അന്വേഷണത്തിലായത് കൊണ്ട് അതിൻ്റെ പരിധിയിൽ നിന്നും കൊണ്ടും ഇരയായ കുട്ടിക്കു വേണ്ടി എല്ലാസഹായങ്ങളും ചെയ്യുമെന്നും ഐ ഐ എം വ്യക്തമാക്കി. എസ് എച്ച് ഒ സുജിത് കുമാർ ആർ അന്വേഷണം നടത്തുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!