രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും അതിരൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ എഴുപതിനായിരത്തിലേറെ പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. , 72,330 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. പ്രതിദിന കോവിഡ് മരണവും ഉയര്‍ന്നു. ഇന്നലെ 459 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്.
72,330 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,22,21,665 ആയി. നിലവില്‍ 5,84,055 പേരാണ് ഇന്ത്യയില്‍ ചികില്‍സയിലുള്ളത്. 40,382 പേരാണ് ഇന്നലെ രോഗമുക്തി നേടി ഡിസ്ചാര്‍ജ് ആയത്. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 1,14,74,683 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

