National

ഒരു കോടി രൂപയുടെ പാമ്പിൻ വിഷവുമായി ആറംഗസംഘം പിടിയിൽ

ഒഡീഷ: ഒഡീഷയിൽ ഒരു കോടി രൂപയിലധികം വിലമതിക്കുന്ന പാമ്പിൻ വിഷവുമായി ആറംഗസംഘം വനംപ്പിന്റെ പിടിയിൽ. ഭുവനേശ്വർ വനംവകുപ്പ് അധികൃതർ ശനിയാഴ്ച നടത്തിയ റെയ്ഡിലാണ് ഒരു സ്ത്രീ ഉൾപ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തത്.പ്രതികളിൽ നിന്ന് ഒരു ലിറ്റർ പാമ്പിൻ വിഷം പിടിച്ചെടുത്തതായി ജില്ലാ ഫോറസ്റ്റ് ഓഫീസർ അശോക് മിശ്ര പറഞ്ഞു. അന്താരാഷ്ട്ര വിപണിയിൽ ഇതിന് ഒരു കോടിരൂപയിലധികം വിലവരും. ഒരു ലിറ്റർ വിഷം ശേഖരിക്കാൻ 200 ഓളം മൂർഖൻ പാമ്പുകൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പുകൾപ്രകാരം അറസ്റ്റു ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!