Kerala News

തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ; വയനാട്ടില്‍ മാവോയിസ്റ്റ് പോസ്റ്റര്‍

തെരഞ്ഞെടുപ്പു ബഹിഷ്കരിക്കാൻ ആഹ്വാനവുമായി വയനാട്ടിൽ മാവോയിസ്റ്റുകളുടേതെന്ന പേരിൽ പോസ്റ്റർ. ഇന്നലെ രാത്രിയിലാണ് പോസ്റ്ററുകള്‍ പതിപ്പിച്ചത്. സംഭവത്തില്‍ തൊണ്ടനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.തൊണ്ടർനാട് പഞ്ചായത്തിലെ മട്ടിലയത്താണ് കഴിഞ്ഞ ദിവസം സി.പി.ഐ(മാവോയിസ്റ്റ്) സംഘടനയുടെ പേരിൽ തെരഞ്ഞെടുപ്പു ബഹിഷ്കരണ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വത്തിനും സിപിഐഎമ്മിന്റെ അവസരവാദ രാഷ്ട്രീയത്തിനും ബ്രാഹ്മണിക്കല്‍ ഹിന്ദുത്വ ഫാസിസത്തെ ചെറുക്കാന്‍ കഴിയില്ലെന്നും ഇതിനാല്‍ വോട്ട് ബഹിഷ്‌കരിച്ച് സായുധ പോരാട്ടത്തില്‍ പങ്കാളികളാകണമെന്നുമാണ് പോസ്റ്ററിലുളളത്. കൂടാതെ പ്രദേശത്തെ കച്ചവടക്കാരായ ചിലരുടെ പേരുള്‍പ്പെടെ പരാമര്‍ശിച്ച് ഇവര്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്നത് നിര്‍ത്തണമെന്നും കര്‍ഷകര്‍ക്ക് ന്യായമായ വില നല്‍കണമെന്നും പോസ്റ്ററില്‍ പറയുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!