Kerala News

സർക്കാരിനെതിരെ പ്രതിപക്ഷം നുണ കഥകൾ പ്രചരിപ്പിക്കുന്നു; മുഖ്യമന്ത്രി

സര്‍ക്കാരിനെ നേരിടാനാകാതെ പ്രതിപക്ഷം നുണക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
സാധാരണ ഗതിയില്‍ വിജയിക്കാന്‍ പറ്റാത്ത പ്രതിസന്ധികളെയാണ് സംസ്ഥാനം നേരിട്ടത്. ഓഖിയും നിപയും നൂറ്റാണ്ടിലെ വലിയ പ്രളയവും തൊട്ടുപിന്നാലെ വന്ന കാലവര്‍ഷക്കെടുതിയും അതിന്റെ തുടര്‍ച്ചയായി ഇപ്പോള്‍ നമ്മള്‍ നേരിട്ടുകൊണ്ടിരിക്കുന്ന കോവിഡ് ഇതിനൊന്നും പ്രത്യേക ഇടവേളകളുണ്ടായില്ല. ഇതെല്ലാം ഉണ്ടായിട്ടും ജനങ്ങള്‍ പ്രതീക്ഷിച്ച രീതിയിലുള്ള വികസനം നാട്ടില്‍ നടന്നു.

ഈ പ്രതിസന്ധികളെയെല്ലാം ജനങ്ങളെ ഒന്നിച്ചുനിര്‍ത്തി നാടിന്റെ ഐക്യത്തോടെയും ഒരുമയോടെയും നേരിടാനായി. വികസന കാര്യങ്ങളില്‍ പുറകോട്ട് പോയില്ല. അതേസമയം ജനക്ഷേമകരമായ കാര്യങ്ങളെല്ലാം കൃത്യമായി നടപ്പിലാക്കുകയും ചെയ്തു. ഇത്തരം ഒരു ഘട്ടത്തില്‍ ഒരു സര്‍ക്കാരിന് ചെയ്യാന്‍ കഴിയാവുന്നതിന്റെ പരമാവധി ചെയ്ത സര്‍ക്കാരാണെന്ന പൂര്‍ണ ബോധ്യത്തോടെയാണ് ജനങ്ങള്‍ സര്‍ക്കാരിനെ സമീപിക്കുന്നത്.

ഇതിനെ നേരിടാന്‍ പ്രതിപക്ഷമെന്ന നിലയ്ക്ക് കോണ്‍ഗ്രസിനും യുഡിഎഫിനും ബിജെപിക്കോ മറ്റുമാര്‍ഗങ്ങളൊന്നുമില്ല. അതുകൊണ്ട് അവര്‍ വലിയ തോതിലുള്ള നുണക്കഥകളെയാണ് ആശ്രയിക്കുന്നത്. അതിന്റെ ഭാഗമായി ഒരു പാട് കാര്യങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടു-മുഖ്യമന്ത്രി കുറ്റപ്പെടുത്തി

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!