Kerala News

കടകംപള്ളി സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് ബോർഡുകളിൽ കരി ഓയിൽ ഒഴിച്ചു

കഴക്കൂട്ടം മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണ ബോർഡുകളിൽ കരി ഓയിൽ ഒഴിച്ചു. പാങ്ങപ്പാറ, കുറ്റിച്ചൽ ഭാഗത്ത് സ്ഥാപിച്ചിരുന്ന ഫ്ലക്സ്ബോർഡുകളിലാണ് കരി ഓയിൽ ഒഴിച്ചത്. ചില പോസ്റ്ററുകൾ വലിച്ച് കീറിയിട്ടുമുണ്ട്. സംഭവത്തിൽ സിപിഎം പൊലീസിൽ പരാതി നൽകും. ശബരിമല വിഷയമടക്കം സജീവ ചർച്ചയാക്കാൻ എതിരാളികൾ സജീവ ശ്രമം നടത്തുന്നതിനിടെയാണ് പോസ്റ്ററുകൾ നശിപ്പിക്കപ്പെടുന്നത്. കോൺഗ്രസിന്റെ എസ് എസ് ലാലും, ബിജെപിയുടെ ശോഭാ സുരേന്ദ്രനുമാണ് ദേവസ്വം മന്ത്രിയുടെ പ്രധാന എതിരാളികൾ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!