Kerala News

ഐ ഫോണ്‍ വിവാദം;വിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടിസ്

ഐ ഫോണ്‍ വിവാദത്തില്‍ സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടിസ് അയച്ചു. ഈ മാസം 23ന് കസ്റ്റംസ് ഓഫീസില്‍ ഹാജരാകാന്‍ നോട്ടിസില്‍ ആവശ്യം.നോട്ടിസ് കൈപ്പറ്റിയില്ലെങ്കില്‍ കോടതിയെ സമീപിച്ച് വാറന്റ് വാങ്ങാനും നീക്കമുണ്ട്.
മുന്‍പും നോട്ടിസ് അയച്ചിരുന്നെങ്കിലും ഇവര്‍ ഹാജരായിരുന്നില്ല. നോട്ടിസ് ലഭിച്ചില്ലെന്നായിരുന്നു വിശദീകരണം.
തിരുവനന്തപുരത്തെ എകെജി ഫ് ളാറ്റ് വിലാസത്തിലാണ് ഇത്തവണ നോട്ടിസ് അയച്ചിരിക്കുന്നത്.

യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ നല്‍കിയ ഐ ഫോണ്‍ വിനോദിനി ഉപയോഗിച്ചതായി ഇ ഡി കണ്ടെത്തിയിരുന്നു.ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് അഞ്ച് ഐ ഫോണുകളാണ് സന്തോഷ് ഈപ്പന്‍ വാങ്ങിയിരുന്നത്. ഇതില്‍ ഏറ്റവും വില കൂടിയ ഐഫോണാണ് വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിച്ചിരുന്നതെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. ഐഎംഇഐ നമ്പര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. സ്വര്‍ണക്കടത്ത് കേസ് വിവാദമായതോടെ ഫോണ്‍ കൈമാറുകയായിരുന്നുവെന്നാണ് കസ്റ്റംസ് നല്‍കുന്ന വിവരം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!