ആര്‍എംപി നേതാവ് കെ.കെ. രമ വടകരയില്‍ യുഡിഎഫ് പിന്തുണയോടെ മത്സരിക്കും. കെ.കെ രമ മത്സരിക്കുമെന്ന് ആര്‍എംപി നേതാവ് എന്‍ വേണു അറിയിച്ചു
സംസ്ഥാന സെക്രട്ടറി എന്‍.വേണുവിനെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു ആര്‍എംപിയുടെ ആദ്യ തീരുമാനം. മത്സരിക്കാനില്ലെന്ന് രമയും അറിയിച്ചിരുന്നു. എന്നാല്‍ രമ മത്സരിക്കില്ലെന്ന് വ്യക്തമാക്കിയതോടെ വടകര കോണ്‍ഗ്രസ് തിരിച്ചെടുക്കുകയാണെന്ന് ഇന്നലെ യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍ അറിയിച്ചു. ഇതോടെയാണ് രമയെത്തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ ആര്‍എംപി തീരുമാനിച്ചത്.

