Kerala News

കഥകളി ആചാര്യൻ ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അന്തരിച്ചു

പ്രശസ്ത കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു. 105 വയസ്സായിരുന്നു. കോഴിക്കോട് കൊയിലാണ്ടിയിലെ ചേലിയയിലുള്ള വീട്ടില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

എണ്‍പത് വര്‍ഷത്തിലേറെയായി കലാരംഗത്ത് സജീവസാന്നിധ്യമായ കുഞ്ഞിരാമന്‍ നായര്‍ കഥകളിയിലും കേരള നടനത്തിലും മറ്റു നൃത്തരൂപങ്ങളിലും തന്റെ കൈയ്യൊപ്പ് ചാര്‍ത്തിയിരുന്നു. കലാരംഗത്ത് അദ്ദേഹം നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് 2017ല്‍ പദ്മശ്രീ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചിരുന്നു.

1979ല്‍ നൃത്തത്തിനുള്ള അവാര്‍ഡിനും 1990ല്‍ നൃത്തത്തിനും കഥകളിക്കും കൂടിയും കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പും നല്‍കിയിരുന്നു. കഥകളിയിലെ അതുല്യമായ സംഭാവനകള്‍ക്ക് 2001ല്‍ കേരള കലാമണ്ഡലം അവാര്‍ഡും അദ്ദേഹം നേടിയിരുന്നു. സിനിമയിലും കുഞ്ഞിരാമന്‍ നായര്‍ അഭിനിയിച്ചിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!