Kerala News

ശരത്ചന്ദ്ര പ്രസാദ് കോണ്‍ഗ്രസാണ്. ഈ ചോര കോണ്‍ഗ്രസിന് വേണ്ടിയുള്ളതാണ് വികാരധീനനായി നേതാവ്

ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചാരണത്തിനെതിരെ രൂക്ഷഭാഷയില്‍ പ്രതികരിച്ച് കെപിസിസി വൈസ് പ്രസിഡണ്ട് കൂടിയായ ശരത്ചന്ദ്ര പ്രസാദ്.ആരൊക്കെ പോയാലും താന്‍ കോണ്‍ഗ്രസില്‍ തന്നെ തുടരുമെന്നും ബി.ജെ.പിയിലേക്ക് പോകുമോയെന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും വികാരധീനനായി ശരത് ചന്ദ്ര പ്രസാദ് പറഞ്ഞു. തന്റെ നേതാവിന്റെ ഓഫീസിലെ ഉദ്യോഗസ്ഥനാണ് പ്രചാരണത്തിന് പിന്നിലെന്നും ശരദ് ചന്ദ്ര പ്രസാദിന്റെ ചോര കോണ്‍ഗ്രസിനുള്ളതാണെന്നും അദ്ദേഹം പ്രതികരിച്ചു.

എന്റെ നേതാവിന്റെ ഓഫീസിലെ ഉദ്യോഗസ്ഥന്‍ ഇന്നലെ മുതല്‍ പടച്ചുവിട്ട സാധനമാണ്. 78 മുതല്‍ എന്റെ ചോരയും നീരും ഈ പാര്‍ട്ടിയാണ്. ഞാന്‍ കെപിസിസി ഭാരവാഹിയാണ് 28 വര്‍ഷമായിട്ട്. എന്റെ വീട്ടിലെ വസ്തുതര്‍ക്കത്തിന് വേണ്ടിയല്ല എന്റെ മാര്‍കിസ്റ്റുകാര്‍ കൊല്ലാന്‍ നോക്കിയത്. എന്തൊരു നാണക്കേടാണ് പ്രചാരണം. മഹാത്മാഗാന്ധി എന്റെ വികാരമാണ്. ഇന്ദിരാഗാന്ധി എന്റെ പ്രചോദനമാണ്. കെ കരുണാകരന്‍ എന്റെ രാഷ്ട്രീയ ഗുരുവാണ്. അവരുടെ ചിന്തയാണ് എന്റെ ഹൃദയത്തില്‍. ഞാന്‍ കോണ്‍ഗ്രസല്ല എന്ന് പറയാന്‍ ഇന്ന് ഈ കോണ്‍ഗ്രസ് പാര്‍ട്ടില്‍ ഇന്ത്യയില്‍ ആരുമില്ല. അവസാനം വരെ കോണ്‍ഗ്രസാണ്. എന്റെ ശരീരത്തില്‍ വാരികുന്തം കയറ്റി ഇറക്കിയപ്പോഴും ഞാന്‍ വിളിച്ചത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സിന്ദാബാദ്, കെഎസ്യു സിന്ദാബാദ് എന്നാണ്. എന്നെ അപമാനിക്കാന്‍ വേണ്ടിയാണ് ഈ ശ്രമം. ശരത്ചന്ദ്ര പ്രസാദ് കോണ്‍ഗ്രസാണ്. ഈ ചോര കോണ്‍ഗ്രസിന് വേണ്ടിയുള്ളതാണ്.- ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!