News Sports

ഫെഡററുടെ റെക്കോർഡ് മറി കടന്ന് നൊവാക് ജോകോവിച്

എടിപി റാങ്കിംഗില്‍ ഏറ്റവും കൂടുതല്‍ കാലം ഒന്നാംസ്ഥാനം സ്വന്തമാക്കിയ റെക്കോര്‍ഡ് ഇനി സെര്‍ബിയന്‍ താരം നൊവാക് ജോകോവിച്ചിന്റെ പേരില്‍. റോജര്‍ ഫെഡററുടെ 310 ആഴ്ചയുടെ റെക്കോര്‍ഡാണ് ജോകോവിച്ച് മറികടന്നത്. ജോകോവിച്ച് ഒന്നാം റാങ്കില്‍ 311-ാം ആഴ്ച്ചയിലേക്ക് കടന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ജേതാവായി പതിനെട്ടാം ഗ്രാന്‍സ്ലാം കിരീടം നേടിയാണ് ജോകോവിച്ച് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.
ഇരുപത്തിനാലാം വയസ്സില്‍ 2011 ജൂലൈ നാലിനാണ് ജോകോവിച്ച് ആദ്യമായി ഒന്നാം റാങ്ക് സ്വന്തമാക്കിയത്. വ്യത്യസ്ത കാലങ്ങളിലായി അഞ്ച് തവണയാണ് ജോകോവിച്ച് ഒന്നാം റാങ്കിലെത്തിയത്. റാഫേല്‍ നദാല്‍, ഡാനില്‍ മെദ്വദേവ്, ഡൊമിനിക് തീം, റോജര്‍ ഫെഡറര്‍, സ്റ്റെഫാനോസ് സിറ്റസിപാസ്, അലക്സാണ്ടര്‍ സ്വരേവ്, ആന്ദ്രേ റുബ്ലേവ്, ഡീഗോ ഷ്വാര്‍ട്സ്മാന്‍, മത്തേയോ ബെരെറ്റീനി എന്നിവരാണ് രണ്ട് മുതല്‍ പത്ത് വരെ സ്ഥാനങ്ങളില്‍.

. കരിയര്‍ അവസാനിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കുന്ന കരുതപ്പെടുന്ന താരമാണ് സെര്‍ബിയക്കാരന്‍. ഇപ്പോള്‍ 18 കിരീടങ്ങള്‍ താരത്തിന്റെ അക്കൗണ്ടിലുണ്ട്. 20 കിരീടങ്ങള്‍ വീതം നേടിയിട്ടുള്ള റോജര്‍ ഫെഡററും റാഫേല്‍ നദാലുമാണ് മുന്നിലുള്ളത്. 33 വയസ് മാത്രമുള്ള ജോക്കോവിച്ചിന് മുന്നില്‍ നാലോ- അഞ്ചോ വര്‍ഷങ്ങളുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
error: Protected Content !!