National News

ഇരയെ വിവാഹം കഴിക്കാമോ എന്ന് ചോദിച്ചിട്ടില്ല;കോടതിക്ക് എപ്പോഴും സ്ത്രീകളോട് ആദരവ്; എസ്എ ബോബ്‌ഡെ

പോക്‌സോ കേസിലെ പ്രതിയോട് ഇരയെ വിവാഹം കഴിക്കാമോ എന്ന് താന്‍ ചോദിച്ചതായി വന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെ. കോടതിക്ക് എപ്പോഴും സ്ത്രീകളോട് ആദരവാണുള്ളതെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ പറഞ്ഞു.

ബലാത്സംഗ കേസ് പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ, ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമോയെന്ന ചീഫ് ജസ്റ്റിസ്ന്റെ ചോദ്യം വലിയ വിവാദമായിരുന്നു. നിയമ രംഗത്തുനിന്ന് ഉള്‍പ്പെടെയുള്ള ഒട്ടേറെ പേര്‍ പരാമര്‍ശത്തിനെതിരെ രംഗത്തുവന്നു. പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് ചീഫ് ജസ്റ്റസിന് കത്ത് അയച്ചിരുന്നു.

പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവയ്ക്കുകയല്ല കോടതി ചെയ്തതെന്ന്, ഇന്നു മറ്റൊരു കേസിന്റെ വാദത്തിനിടെ ചീഫ് ജസ്റ്റിസ് പറഞ്ഞു. പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ പോവുകയാണോ എന്ന് ആരായുകയാണ് ചെയ്തത്.അതു തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.- ചീഫ് ജസ്റ്റിസ് പറഞ്ഞു.

ബലാത്സംഗത്തിനിരയായ പതിനാലുകാരിക്കു ഗര്‍ഭഛിദ്രം നടത്തുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിശദീകരണം. കോടതി ഈ പെണ്‍കുട്ടിയോട് ഉദാരതയോടെ പെരുമാറിയെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വിമര്‍ശനമാണ് നേരിട്ടതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

കോടതിയുടെ പരാമര്‍ശം സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റി തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!