രാജ്യത്ത് വാക്സീൻ സ്വീകരിച്ചവരുടെ എണ്ണം രണ്ട് കോടി കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 ലക്ഷം പേരാണ് വാക്സീൻ സ്വീകരിച്ചത്.
കൊവിഡ് പ്രതിദിന കേസുകൾ കൂടുന്ന സാഹചര്യത്തിൽ ആറ് സംസ്ഥാനങ്ങൾക്കും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്രം ജാഗ്രതാ നിർദേശം നൽകി. വാക്സിനേഷന്റെയും പരിശോധനയുടെയും എണ്ണം കൂട്ടാനാണ് നിർദ്ദേശം.
ഹരിയാന, ഗോവ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഒഡീഷ , ആന്ധ്രാപ്രദേശ്, ഛണ്ഡീഗഡ്, ദില്ലി എന്നിവിടങ്ങളിലെ പ്രതിദിന കൊവിഡ് കേസുകൾ കൂടിയതിന് പിന്നാലെയാണ് നടപടി.
കേരളത്തിലും, തമിഴ്നാട്ടിലും കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം കഴിഞ്ഞ ദിവസം കുറഞ്ഞത് ആശ്വാസമായെന്നും ആരോഗ്യ മന്ത്രാലയം വിലയിരുത്തി.
കൊവിഡ് വ്യാപനം കൂടിയ പ്രദേശങ്ങളിൽ പരിശോധനയുടെ എണ്ണം കൂട്ടാനാണ് കേന്ദ്ര നിർദേശം.