National News

ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനമുയർത്തി ശിവസേന മുഖപത്രം

ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനമുയർത്തി ശിവസേന മുഖപത്രം സാമ്​ന.മഹാരാഷ്​ട്ര സർക്കാറിനെ താഴെയിറക്കാമെന്നത് ബി.ജെ.പിയുടെ​ ഒരു സ്വപ്​നമായി തുടരും. കോൺഗ്രസ്​ ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളെപ്പോലെയല്ല മഹാരാഷ്​ട്രയെന്ന്​ ബി.ജെ.പി മനസ്സിലാക്കണം. ഇ.ഡി, സി.ബി.ഐ, ഇൻകം ടാക്​സ്​ എന്നിവയെ ബി.ജെ.പി തങ്ങളുടെ നിക്ഷിപ്​ത താൽപര്യങ്ങൾക്കായി വിനിയോഗിക്കുകയാണ്​. ഒരുകാലത്ത്​ ആധിപത്യമുണ്ടായിരുന്ന ദക്ഷിണേന്ത്യയിൽ കോൺഗ്രസ്​ ഒന്നുമല്ലാതായെന്നും സാമ്​ന​ എഡിറ്റോറിയലിൽ പറയുന്നു. പുതുച്ചേരിയിൽ കോൺഗ്രസ്​-ഡി.എം.കെ സർക്കാറിനെ താഴെയിറക്കിയതുപോലെ മഹാരാഷ്​ട്രയിൽ നടക്കില്ലെന്ന്​ ശിവസേന വ്യക്തമാക്കി.

ശിവസേന, എൻ.സി.പി, കോൺഗ്രസ്​ സഖ്യമാണ് നിലവിൽ മഹാരാഷ്​ട്ര ഭരിക്കുന്നത്​. തെരഞ്ഞെടുപ്പിൽ ശിവസേന-ബി.ജെ.പി സഖ്യം മുൻതൂക്കം നേടിയെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി സേന പിണങ്ങിപ്പിരിയുകയായിരുന്നു. ശിവസേനക്ക്​ 57ഉം എൻ.സി.പിക്ക്​ 53ഉം കോൺഗ്രസിന്​ 44ഉം എം.എൽ.എമാരാണുള്ളത്​. ബി.ജെ.പിക്ക്​ തനിച്ച്​ 105 എം.എൽ.എമാരുണ്ട്​.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!