Kerala News

പുതുച്ചേരിയില്‍ വിശ്വാസവോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ഒരു കോണ്‍ഗ്രസ് എം എല്‍ എ കൂടി രാജിവെച്ചു

പുതുച്ചേരി :പുതുച്ചേരിയില്‍വിശ്വാസവോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ഒരു കോണ്‍ഗ്രസ് എം എല്‍എകൂടിരാജിവെച്ചു. നാല് തവണ എം എല്‍ എആയലക്ഷ്മിനാരായണന്‍ ആണ് പാര്‍ടിയില്‍ നിന്ന് രാജിവെച്ചത്. പാര്‍ടിയില്‍ മുതിര്‍ന്ന അംഗമായിട്ടും കാര്യമായി പരിഗണിക്കുന്നില്ലെന്ന് പറഞ്ഞാണ് ലക്ഷ്മിനാരായണന്‍രാജിപ്രഖ്യാപിച്ചിരിക്കുന്നത്.താന്‍ പാര്‍ടി വിടുന്നതായും അവര്‍ രാജിക്കത്തില്‍ വ്യക്തമാക്കുന്നു. മുതിര്‍ന്ന നേതാവാണെങ്കിലും മന്ത്രിസ്ഥാനം നല്‍കിയില്ല, ഭരണകക്ഷിയായ കോണ്‍ഗ്രസിനെ ന്യൂനപക്ഷമാക്കിയെന്നും ഈ പ്രതിസന്ധിയില്‍ എന്നെ പൂര്‍ണമായും കുറ്റപ്പെടുത്താനാവില്ലെന്നും ലക്ഷ്മിനാരായണന്‍ പറയുന്നു.
തിങ്കളാഴ്ച സര്‍കാരിനെതിരായ അവിശ്വാസ പ്രമേയം ചര്‍ച ചെയ്യാനിരിക്കെയാണ് രാജി. സ്പീകര്‍ വി പി ശിവകൊഴുന്തിന് ലക്ഷ്മിനാരായണന്‍ രാജിക്കത്ത് കൈമാറി.
പുതുച്ചേരിയില്‍ രാജിവെക്കുന്ന അഞ്ചാമത്തെ കോണ്‍ഗ്രസ് എംഎല്‍എയാണ് ലക്ഷ്മിനാരായണന്‍. ലക്ഷ്മിയുടെ രാജിയോടെ വി നാരായണസ്വാമി സര്‍കാര്‍ പരുങ്ങലിലായി. 27 അംഗ സഭയില്‍ 13 പേരെ ഇപ്പോള്‍ കോണ്‍ഗ്രസിനുള്ളൂ. പ്രതിപക്ഷത്ത് ഓള്‍ ഇന്ത്യ എന്‍ ആര്‍ കോണ്‍ഗ്രസ്, എ ഐ എ ഡി എം കെ എന്നിവര്‍ക്കായി 11 എംഎല്‍എമാരുണ്ട്. കൂടാതെ ബിജെപിയുടെ നാമനിര്‍ദേശം ചെയ്യപ്പെട്ട മൂന്ന് അംഗങ്ങളുമുണ്ട്. ഇതടക്കം എന്‍ഡിഎക്ക് 14 പേരാകും.എന്നാല്‍ നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് വിശ്വാസ വോടെടുപ്പില്‍ പങ്കെടുക്കാനാവില്ലെന്നാണ് കോണ്‍ഗ്രസിന്റെ വാദം. അതേസമയം വിശ്വാസ വോടെടുപ്പ് നടക്കാനിരിക്കെ പുതുച്ചേരിയില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സായുധ സേനയുടെ സുരക്ഷയാണ് ഏര്‍പെടുത്തിയിരിക്കുന്നത്. വിശ്വാസ വോടെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇവരുടെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടിയാണ് സുരക്ഷ ഏര്‍പെടുത്തിയിരിക്കുന്നത്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!