2019 മാര്‍ച്ച് മാസത്തില്‍ നടത്തിയ എസ്.എസ്.എല്‍.സി, ഗവ. റീജ്യണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ എന്നീ പരീക്ഷകളിലും കായിക രംഗത്ത് ദേശീയ-സംസ്ഥാനതല മത്സരങ്ങളിലും പ്രശസ്ത വിജയം നേടിയ മത്സ്യത്തൊഴിലാളികളുടേയും അനുബന്ധത്തൊഴിലാളികളുടേയും മക്കള്‍ക്ക് മത്സ്യബോര്‍ഡ് ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും നല്‍കുന്നു. 2018-2019 അദ്ധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സിക്ക് 10 എ+, 9 എ+, 8 എ+ എന്നിവ നേടിയവര്‍ക്കും ടി.എച്ച്.എസ്.എല്‍.സി, ഫുള്‍ എ+ നേടിയവര്‍ക്കും, ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂളുകളിലെ മികച്ച വിജയം നേടിയ മൂന്ന് പേര്‍ക്കും അപേക്ഷിക്കാം. പ്ലസ് ടു – ഫുള്‍ എ+ നേടിയവരെയും, വി.എച്ച്.എസ്.ഇ – ഫുള്‍ എ+ നേടിയവരെയും, മത്സ്യതൊഴിലാളി മക്കളില്‍ കായിക രംഗത്ത് ദേശീയ/സംസ്ഥാന തലങ്ങളില്‍ വ്യക്തി/ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ഒന്നാം സ്ഥാനം/രണ്ടാം സ്ഥാനം/ മൂന്നാം സ്ഥാനം നേടിയവരെയും ദേശീയതലത്തില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ചവരെയുമാണ് അവാര്‍ഡിനു പരിഗണിക്കും. അര്‍ഹരായവര്‍ ജൂലൈ 20 ന് നാല് മണി വരെ അതത് മത്സ്യബോര്‍ഡ് ഫിഷറിസ് ഓഫീസര്‍ക്ക് നിശ്ചിത ഫോറത്തിലോ, വെളളപേപ്പറിലോ മത്സ്യതൊഴിലാളി പാസ്ബുക്കിന്റെ പകര്‍പ്പ്, മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ഫിഷറീസ് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ – 0495 2383472.