
അഡ്വ പി ടി എ റഹീം എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 64 ലക്ഷം രൂപഉൾപ്പെടുത്തി ഉണ്ടാക്കിയ കുന്ദമംഗലം സിറ്റി സർവൈലൻസ് സിസ്റ്റം ഉദ്ഘാടനം ചെയ്തു.
അഡ്വ പി ടി എ റഹീം എം എൽ എ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ജില്ലാ പോലീസ് മേധാവി എ വി ജോർജ് അദ്ധ്യക്ഷത വഹിച്ചു അസി.കമീഷണർ ട്രാഫിക് നോർത്ത് പി കെ രാജു സ്വാഗതം പറഞ്ഞു.

കൂടാതെ ചടങ്ങിൽ കോഴിക്കോട് അഡിഷണൽ ഡെപ്യൂട്ടി കമ്മീഷ്ണർ ഇ എൻ സുരേഷ് , നോർത്ത് അസി.കമ്മീഷണർ മുരളീധരൻ എന്നിവർ പങ്കെടുത്തു.കുന്ദമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുജിത്ത് കുമാർ നന്ദിയും പറഞ്ഞു .എസ് ഐ വിഷ്ണു പ്രസാദ്,പോലീസ് ആസോസിയേഷൻ നേതാക്കളായ പവിത്രൻ ,അസോസിയേഷൻ അംഗം ഇ രജീഷ് മറ്റ് പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

