തുടർച്ചയായ പന്ത്രണ്ടാമത്തെ ദിവസവും ഇന്ധനവില കൂട്ടി പെട്രോൾ ലിറ്ററിന് 31 പൈസയും ഡീസൽ ലിറ്ററിന് 34 പൈസയുമാണ് കൂടിയത്. കൊച്ചിയിൽ പെട്രോളിന് 90.36 രൂപയും ഡീസലിന് 85.05 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോളിന് 92.07 രൂപയും ഡീസലിന് 86. 61 രൂപയുമാണ് വില
രാജ്യത്തെ പല സംസ്ഥാനങ്ങളിലും പെട്രോള്‍ വില മൂന്നക്കം കടന്നു. രാജസ്ഥാന്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ പെട്രോള്‍ വില 100 കടന്നു. കേരളത്തില്‍ പെട്രോള്‍ വില 92 രൂപ കടന്നു. തിരുവനന്തപുരത്ത് പെട്രോളിന് 92.07 രൂപയും ഡീസലിന് 86.61 രൂപയുമായി. പാറശാലയില്‍ പെട്രോള്‍ വില 92.27 രൂപയായി ഉയര്‍ന്നു. കൊച്ചിയില്‍ പെട്രോളിന് 90.36 രൂപയും ഡീസലിന് 85.05 രൂപയാണ് വില.
ഇന്ധന വില വര്‍ധിക്കുന്നത് വിപണിയേയും ബാധിച്ചുതുടങ്ങി. ഇന്ധന വില ഉയര്‍ന്നതോടെ ലോറി വാടകയും അതനുസരിച്ച് കൂടി. ഇതോടെ പലവ്യഞ്ജനങ്ങളുടേയും പച്ചക്കറിയുടേയും വിലയും വര്‍ധിപ്പിക്കേണ്ട സാഹചര്യമാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. പലതിനും വില പതുക്കെ കൂടുന്നുണ്ട്. ഇന്ധനവില വര്‍ധന ഇത്തരത്തില്‍ തുടരുന്നത് കോവിഡ് പ്രതിസന്ധികളെ അതിജീവിക്കാനൊരുങ്ങുന്ന വിപണിയെയും സാധാരണക്കാരനെയും ഒരുപോലെ ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

