സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച പത്താം തരം- ഹയര്‍ സെക്കന്ററി തുല്യതാ കോഴ്സുകള്‍ക്ക് രജിസ്ട്രേഷന് ആരംഭിച്ചു. ഏഴാം ക്ലാസ്സ് വിജയിച്ചവര്‍ക്കും സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നടത്തിയ ഏഴാം തരം തുല്യതാ പരീക്ഷ പാസായവര്‍ക്കും 8,9,10 ക്ലാസ്സുകളില്‍ പഠനം നിര്‍ത്തിയവര്‍ക്കും 17 വയസ്സ് പൂര്‍ത്തിയായവര്‍ക്കും 2011 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതി പരാജയപെട്ടവര്‍ക്കും പത്താം തരം തുല്യതാ കോഴ്സിന് അപേക്ഷിക്കാം. 22 വയസ്സ് പൂര്‍ത്തിയായ പത്താംതരം വിജയിച്ചവര്‍ക്ക് ഹയര്‍സെക്കന്റെറി തുല്യതാ കോഴ്സിന് അപേക്ഷിക്കാം. ആഗസ്റ്റ് 15 വരെ പിഴകൂടാതെയും 50 രൂപ പിഴയോടുകൂടി ആഗസ്റ്റ് 31 വരെയും രജിസ്ട്രേഷന് നടത്താം. കുടുതല്‍ വിവരങ്ങള്‍ക്ക് കോഴിക്കോട് ജില്ലാ സാക്ഷരതാ മിഷന് ഓഫീസുമായോ അപേക്ഷകന് താമസിക്കുന്ന ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ, സാക്ഷരതാ മിഷന് തുടര്‍ വിദ്യാകേന്ദ്രങ്ങളുമായോ ബന്ധപ്പെടുക. ഫോണ്‍ : 0495 2370053.