Kerala News Trending

‘എന്നെ അധിക്ഷേപിച്ചവരോട് എനിക്ക് പ്രശ്നമില്ല. ഇതിനേക്കാള്‍ വലിയ ആക്ഷേപങ്ങള്‍ കേട്ടു’; മുഖ്യമന്ത്രിക്ക് ഉമ്മന്‍ ചാണ്ടിയുടെ മറുപടി

പിഎസ്സി ഉദ്യോഗാര്‍ഥികളോട് എന്നും നീതി കാണിച്ചിട്ടുള്ളത് യുഡിഎഫ് സര്‍ക്കാരാണെന്ന് ഉമ്മന്‍ ചാണ്ടി. മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

എന്നെ അധിക്ഷേപിച്ചവരോട് എനിക്ക് പ്രശ്നമില്ല. തന്നെ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ. ഇതിനേക്കാള്‍ വലിയ ആക്ഷേപങ്ങള്‍ കേട്ടിരിക്കുന്നു. എനിക്ക് നേരെ കല്ലെറിഞ്ഞില്ലേ? ഞാന്‍ അതിനെ രാഷ്ട്രീയമായി എതിര്‍ക്കാനോ, പ്രതിഷേധിക്കാനോ പോയില്ല. ഉദ്യോഗാര്‍ഥികളോട് എന്നും നീതി കാണിച്ചിട്ടുള്ളത് യുഡിഎഫ് സര്‍ക്കാരാണ്. പകരം റാങ്ക് ലിസ്റ്റ് വരാതെ ഒരു ലിസ്റ്റും യുഡിഎഫ് റദ്ദാക്കിയിട്ടില്ല. സമരക്കാരോട് സംസാരിക്കാതെ അവരുടെ പ്രശ്നങ്ങള്‍ എങ്ങനെ അറിയാന്‍ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു.

ഇപ്പോള്‍ സമരം നടത്തുന്നവരുടെ ലിസ്റ്റില്‍ ഒന്നും രണ്ടും റാങ്കില്‍ എത്തിയത് മുഖ്യമന്ത്രിയുടെ പാര്‍ട്ടിയില്‍ ഉള്ളവരായിരുന്നു. പിന്നീട് വലിയ അന്വേഷണമായതോടെ അവരെ ഡീബാര്‍ ചെയ്യേണ്ടി വന്നു. ഇതോടെ ഞങ്ങളുടെ മൂന്ന് പേരുടെ ഭാവി നിങ്ങള്‍ കളഞ്ഞില്ല, അതിനാല്‍ നിങ്ങളുടെ ഭാവിയും ഞങ്ങള്‍ കളയുകയാണ് എന്നാണ് സര്‍ക്കാര്‍ ഈ ലിസ്റ്റിലുള്ള മറ്റ് യുവാക്കളോട് പറയുന്നത്. ലിസ്റ്റില്‍ കയറിപ്പറ്റുക എന്നത് പ്രയാസമുള്ള കാര്യമാണ്. ഒരാളുടെ ജീവിതത്തില്‍ ഒന്നോ രണ്ടോ തവണയവും അങ്ങനെ ഒരു അവസരം ലഭിക്കുക. അതില്‍ ജോലി കിട്ടിയില്ലെങ്കില്‍ എല്ലാം നഷ്ടപ്പെടുകയാണ് എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!