വിതുര പീഡനക്കേസിലെ ഒന്നാം പ്രതി സുരേഷിന് 24 വർഷം തടവ് ശിക്ഷ വിധിച്ചു. 1,50,000 രൂപ പിഴയും അടക്കണം. കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷാ വിധി പ്രഖ്യാപിച്ചത്.പിഴ തുക പെൺകുട്ടിക്ക് കൈമാറും. കഴിഞ്ഞദിവസം സുരേഷ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.വിതുര പീഡനവുമായി രജിസ്റ്റർ ചെയ്ത 24 കേസുകളില്‍ ഒന്നിലാണ് ബന്ധപ്പെട്ട് സുരേഷ് ഒന്നാം പ്രതിയായിപ്രത്യേക കോടതി വിധി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ തട്ടിക്കൊണ്ടുപോയി അന്യായമായി തടവിൽ പാർപ്പിക്കൽ, മോശമായ കാര്യങ്ങൾക്ക് മറ്റുള്ളവർക്ക് കൈമാറൽ, അനാശാസ്യം എന്നീകുറ്റങ്ങളാണ് തെളിഞ്ഞത്. എന്നാൽ, ബലാത്സംഗ പ്രേരണക്കുറ്റം നിലനില്‍ക്കില്ലെന്ന് ജഡ്ജി ജോൺസൺ ജോൺ കണ്ടെത്തി. കേസിലെ രണ്ടാം പ്രതിയെ നേരത്തേ വെറുതെവിട്ട സാഹചര്യത്തിലാണ് പ്രേരണക്കുറ്റം തള്ളിയത്. സുരേഷ് പെൺകുട്ടിയെ ഇയാൾക്ക് കൈമാറി ബലാത്സംഗത്തിന് പ്രേരിപ്പിച്ചെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.
വിതുര കേസ്; ഒന്നാം പ്രതി സുരേഷിന് 24 വർഷം തടവും 1,09,000 രൂപ പിഴയും

