Kerala Trending

കുന്ദമംഗലം ടൗണ്‍ ഇനി ക്യാമറ കണ്ണുകളിൽ

കുന്ദമംഗലം ടൗണ്‍ സര്‍വ്വയലന്‍സ് സിസ്റ്റത്തിലേക് പ്രവർത്തികൾക്ക് തുടക്കം

കുന്ദമംഗലം ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും നിയമ ലംഘനങ്ങള്‍
തടയുന്നതിനും ടൗണ്‍ സര്‍വ്വയലന്‍സ് സിസ്റ്റം സ്ഥാപിക്കുന്ന പ്രവർത്തികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി പഴയ പോലീസ് സ്റ്റേഷന്റെ മുമ്പിൽ ഹൈവെയിൽ, മുക്കം വയനാട് റോഡ് ജംങ്ക്ഷൻ താഴെ ബസ്റ്റാന്റ പരിസരങ്ങളിലും തൂണുകളിൽ ക്യാമറകൾ സ്ഥാപിച്ചുതുടങ്ങി. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 63.5 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്.

കുന്ദമംഗലത്ത് പെരിങ്ങളം കുറ്റിക്കാട്ടൂര്‍ റോഡില്‍ ആഭ്യന്തര വകുപ്പിന്‍റെ
കൈവശത്തിലുള്ള ഒന്നര ഏക്കര്‍ സ്ഥലത്ത് നിര്‍മ്മാണം പൂര്‍ത്തീകരിച്ച മോഡല്‍ പോലീസ്
സ്റ്റേഷനിലാണ് സര്‍വ്വയലന്‍സ് സിസ്റ്റത്തിന്‍റെ കണ്‍ട്രോള്‍ റൂം സ്ഥാപിച്ചത്.
കുറ്റകൃത്യങ്ങള്‍ തടയുന്നതിനും ട്രാഫിക് തടസങ്ങള്‍ പരിഹരിക്കുന്നതിനും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യഥാസമയം ഇടപെടാന്‍ പുതിയ സംവിധാനം സഹായകമാവും.
രാത്രികാലങ്ങളില്‍ വെളിച്ചമില്ലാത്ത ഘട്ടത്തിലുംദൃശ്യങ്ങള്‍കൃത്യതയോടെപകര്‍ത്താന്‍ ശേഷിയുള്ള ഉപകരണങ്ങളാണ് സ്ഥാപിക്കുന്നത്. വ്യാപാരികള്‍ക്കും നാട്ടുകാര്‍ക്കും സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനും യാത്രക്കാര്‍ക്ക് സുഗമമായ സഞ്ചാരം സാദ്ധ്യമാക്കുന്നതിനും ഈ സംവിധാനം ഏറെ പ്രയോജനപ്പെടും. കുന്ദമംഗലത്തിന്റെ ഗതാഗത കുരുക്ക് ഒരു പരിധി വരെ കുറക്കാൻ ഈ സംവിധാനത്തിലൂ ടെ സാധിക്കുമെന്ന് വിദഗ്ദർ വിലയിരുത്തന്നത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!