Trending

കൗതുകമുണർത്തുന്ന കാഴ്ചകൾ കാണാൻപോലീസുകാരുടെ കുടുംബങ്ങളെത്തി പുതിയ പോലീസ് സ്റ്റേഷനിൽ

കൗതുകമുണർത്തുന്ന കാഴ്ചകൾ കാണാൻപോലീസുകാരുടെ കുടുംബങ്ങളെത്തി പുതിയ പോലീസ് സ്റ്റേഷനിൽ

കുന്ദമംഗലം: അത്യാധുനിക സൗകര്യങ്ങളോടുകൂടി അതിൻ്റെ പ്രൗഢപൊലിമ നിറഞ്ഞാണ് കുന്ദമംഗലം പോലിസ് സ്റ്റേഷൻ നിൽക്കുന്നത്. ഫെബ്രുവരി 5ന് മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിലൂടെ നാടിന് സമർപ്പിച്ചത്.
ഇപ്പോൾ കുന്ദമംഗലം പോലീസ് സ്റ്റേഷൻ വ്യത്യസ്തമാകുന്നത് മറ്റൊരു കാഴ്ചക്കൊണ്ടാണ് സ്റ്റേഷനിലെ മൊത്ത ജീവനക്കാരുടെയും കുടുംബങ്ങൾ സ്റ്റേഷൻ സന്ദർശനത്തിനായി എത്തിയതാണ്. മാറിയ കാലത്തിൻ്റെ ഈ നല്ല മാറ്റങ്ങൾക്ക് നമ്മൾ എല്ലാവരും സാക്ഷ്യം വഹിക്കുകയാണ്.

കുന്ദമംഗലത്ത് പെരിങ്ങളം കുറ്റിക്കാട്ടൂര്‍ എം എൽ എ റോഡില്‍ ആഭ്യന്തര വകുപ്പിന്‍റെ കൈവശത്തിലുള്ള ഒന്നര ഏക്കര്‍ സ്ഥലത്ത്
6500 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയിലാണ് പോലീസ് സ്റ്റേഷന്‍റെ കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്.
എം.എൽ എ പിടി എ റഹീമിന്റെ ആസ്തിവികസന ഫണ്ടിൽ നിന്നാണ് തുക നൽകിയത്.എന്‍.ഐ.ടി ആര്‍ക്കിടെക്ചറല്‍ വിംഗ് തയ്യാറാക്കിയ പ്ലാന്‍ പ്രകാരം നിര്‍മ്മിച്ച കെട്ടിടം എല്ലാവിധ ആധുനിക
സൗകര്യങ്ങളോടെയുമാണ് ഡിസൈന്‍ ചെയ്തിട്ടുള്ളത്. പ്രജിത് ബിൽഡേഴ്സ് ഇന്റീരിയർ ഡിസൈൻ ചെയ്തത്.

പ്രബലിത കോണ്‍ക്രീറ്റ് ചട്ടക്കൂട്ടില്‍ രണ്ട് നിലകളിലായി നിര്‍മ്മിച്ച ഈ കെട്ടിടത്തില്‍ താഴെ നിലയില്‍
വിസിറ്റേഴ്സ് ലോബി, എസ്.എച്ച്.ഒ കാബിന്‍. എസ്.ഐ കാബിന്‍, അഡീഷണല്‍ എസ്.ഐ കാബിന്‍, ഫയല്‍ റൂം,
കമ്പ്യൂട്ടര്‍ റൂം, ടോയ്ലെറ്റ്, തൊണ്ടി സ്റ്റോര്‍, സ്റ്റേഷന്‍ ഓഫീസ്, ഡൈനിംഗ്, ലോക്കപ്പ്, ആംസ് ആന്‍റ് വെപ്പണ്‍സ്
റൂം, ഹോംഗാര്‍ഡ് റെസ്റ്റ് റൂം, കോറിഡോര്‍, വരാന്ത. ഓപ്പണ്‍ കോര്‍ട്ട്യാര്‍ഡ്, പോര്‍ച്ച് എന്നിവയും
ഒന്നാം നിലയില്‍ കോണ്‍ഫറന്‍സ് ഹാള്‍, രണ്ട് ജെന്‍സ് റെസ്റ്റ് റൂം, ഒരു ലേഡീസ് റെസ്റ്റ് റൂം ഡോക്യുമെന്‍റ്സ്
ആന്‍റ് റെക്കോര്‍ഡ് റൂം, ക്രൈം വിംഗ്, ലോക്കര്‍ റൂം, വരാന്ത, ടോയ്ലറ്റ് എന്നിവയാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇത്രയും സൗകര്യത്തോടു കൂടി ഉണ്ടാക്കിയ ഈ പോലീസ് സ്റ്റേഷൻ കെട്ടിടം അതിൻ്റെ വിശാലതകൊണ്ടടക്കം എല്ലാവരിലും പുതുമ ഉണ്ടാക്കിയിരിക്കുകയാണ്

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!