National News

സംസ്ഥാനത്തെ ജനങ്ങൾക്ക് മുൻപിൽ മമത പരാജയമാണ്;കടന്നാക്രമിച്ച് അമിത് ഷാ

പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃണമൂൽ കോൺഗ്രസിനെയും മമത ബാനർജി സർക്കാരിനെയും കടന്നാക്രമിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനത്തെ ജനങ്ങൾക്ക് മുൻപിൽ മമത പരാജയമാണ്. അതുകൊണ്ട് നേതാക്കൾ തൃണമൂൽ വിട്ട് ബിജെപിയിൽ ചേരുന്നത്.

തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ബംഗാളിൽ മമത തനിച്ചാകും,” അമിത് ഷാ പറഞ്ഞു. ബംഗാളിൽ ബിജെപി അധികാരം പിടിക്കുമെന്നും മമത ബാനർജി സർക്കാരിനെ പുറത്താക്കുമെന്നും അമിത് ഷാ പറഞ്ഞു.“എന്തുകൊണ്ടാണ് നിരവധി തൃണമൂൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേരുന്നതെന്ന് മമത ചിന്തിക്കണം.“ജനസേവനത്തിനാണ് മോദി സർക്കാർ പ്രവർത്തിക്കുന്നത്.

എന്നാൽ, മമത സർക്കാർ പ്രവർത്തിക്കുന്നത് ബന്ധുക്കളെയും സ്‌നേഹിതരെയും മാത്രം സേവിക്കാനാണ്. ഇടത് സർക്കാരിനേക്കാൾ മോശം ഭരണമാണ് മമതയുടേത്. അഴിമതിയിൽ മുങ്ങികുളിച്ച ഭരണം. ബിജെപി ബംഗാളിൽ അധികാരത്തിലെത്തും. ബംഗാളിനെ വികസന പാതയിൽ നയിക്കും,” അമിത് ഷാ പറഞ്ഞു.പശ്ചിമ ബംഗാൾ, കേരളം, തമിഴ്‌നാട്, അസം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് 2021 ൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പശ്ചിമ ബംഗാൾ കേന്ദ്രീകരിച്ച് ബിജെപി പ്രവർത്തനങ്ങൾ വിപുലീകരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!