രാജ്യത്ത് പുതുതായി 13,083 പേര്‍ക്ക് കൂടികോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പുതിയ കേസുകളുടെ എണ്ണത്തില്‍ 30 ശതമാനത്തിന്റെ കുറവുണ്ട്. 7,56,329 സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണിത്. 137 മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 1,69,824 പേരാണ് നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ 8,944 പേര് ഗുരുതരാവസ്ഥയിലാണ്.
രാജ്യത്ത് ആകെ 1,07,33,131 പേരാണ് ഇതുവരെ കോവിഡ് രോഗികളായത്. ഇതില്‍ 1,54,147 പേര്‍ക്ക് ജീവന് നഷ്ടമായി.ഇതുവരെ രാജ്യത്ത് ആകെ 19,58,47,408 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഐ.സി.എം.ആറിന്റെ കണക്കുകള്‍ പറയുന്നു.

