National News

രാജ്യത്ത് ആദ്യ കൊവിഡ് കേസ് സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം

ഇന്ത്യയില്‍ ആദ്യ കൊവിഡ് കേസ് സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം. ചൈനയിലെ വുഹാനില്‍ നിന്നും ആരംഭിച്ച് ലോകമാകെ പടര്‍ന്ന കൊവിഡ് 2019 ജനുവരി 30ന് രാജ്യത്താദ്യമായി കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്. വുഹാനിലെ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്ന തൃശൂര്‍ സ്വദേശിനിക്ക് രോഗം ബാധിച്ചതിന്റെ ഞെട്ടലിലായിരുന്നു കേരളം. പിന്നാലെ വുഹാനില്‍ നിന്നുമെത്തിയ രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

ആദ്യഘട്ട പ്രതിരോധത്തിന് പിന്നാലെ മാര്‍ച്ചില്‍ വീണ്ടും ആശങ്ക ഉയര്‍ത്തി ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികള്‍ക്ക് രോഗം സ്ഥിരീകരിച്ചു. പിന്നെ പതിയെ ബാധിതരുടെ എണ്ണം കൂടാന്‍ തുടങ്ങി. രോഗബാധക്കൊപ്പം ആശങ്ക കൂട്ടി മരണങ്ങളും. ലോകത്തെ വിറപ്പിച്ച മഹാമാരിക്ക് മുന്നില്‍ പക്ഷെ നമ്മുടെ കേരളം ആദ്യ ഘട്ടത്തില്‍ പകച്ചുനിന്നില്ല. കൊവിഡിനെ പിടിച്ചുകെട്ടാന്‍ എല്ലാവരും വീട്ടിലേക്കൊതുങ്ങി.

ലോക്ക് ഡൗണ്‍. ക്വാറൈന്റൈന്‍, റിവേഴ്‌സ് ക്വാറന്റൈന്‍, മാസ്‌ക്, ശാരീരിക അകലം എല്ലാം മലയാളിയുടെ ജീവിത്തിന്റെ ഭാഗമായി. മെയ് മൂതല്‍ ഇളവുകള്‍ വന്നതോടെ വിദേശത്ത് നിന്നും ആളുകളെത്തിത്തുടങ്ങി. ഒപ്പം രോഗനിരക്കും കുതിച്ചു. അപ്പൊഴും കേരളത്തില്‍ സ്ഥിതി കൈവിട്ടുപോയില്ല. കൊവിഡിനെ പിടിച്ചുനിര്‍ത്തിയ കേരള മാതൃകക്ക് ആഗോളതലത്തില്‍ തന്നെ പ്രശംസ ലഭിച്ചു.

പക്ഷെ ഒക്ടോബര്‍ മുതല്‍ മറ്റ് സംസ്ഥാനങ്ങളിലും രാജ്യത്തും രോഗവ്യാപനം വരുതിയിലേക്കായെങ്കിലും കേരളത്തില്‍ ആശങ്കയൊഴിയുന്നില്ല. നിലവില്‍ ഏറ്റവും അധികം രോഗികളും ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗികളും ടെസ്റ്റ് പൊസിറ്റീവിറ്റി നിരക്കും. കേരളത്തിനിപ്പോള്‍ ആശ്വാസമായിട്ടുള്ളത് മരണ നിരക്ക് 0.4 ശതമാനത്തില്‍ നിര്‍ത്താനായത് മാത്രം എന്നാല്‍ മരണക്കണക്കില്‍ തന്നെ ആരോഗ്യരംഗത്തെ വിദഗ്ധര്‍ സര്‍ക്കാറിനെതിരെ സംശയങ്ങളുയര്‍ത്തുന്നുണ്ട്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!