കുന്ദമംഗലത്തു നിന്നും കോരങ്കണ്ടി, ആക്കോളി, മര്‍ക്കസ് ഗേള്‍സ് സ്കൂള്‍ എന്നിവടങ്ങളിലേക്ക് പോകുന്ന പ്രധാന കവാടത്തിലുള്ള ഡ്രൈനേജിന് മുകളില്‍ ഉള്ള പൈപ്പ് പൊട്ടി ഗതാഗതം തടസ്സപ്പെട്ടതില്‍ തിങ്കളാഴ്ച പണി തുടങ്ങാമെന്ന് ഉറപ്പ് നല്കി. പൈപ്പ് പൊട്ടിയത് മൂലം ജനങ്ങള്‍ക്ക് യാത്ര പ്രയാസം ആ വുകയും മറ്റൊരു വഴി തിരിച്ചുവിടുകയും ചെയ്തിരുന്നത് കുന്ദമംഗലം ന്യൂസ് വാര്‍ത്തയാക്കിയിരുന്നു.
എന്എച്ചി ല്‍ നിരന്തരം ഈ വിഷയം ശ്രദ്ധയില്‍ പെടുത്തിയെങ്കിലും താല്‍ക്കാലിക പരിഹാരം പഞ്ചായത്തു തന്നെ ചെയ്യുകയുമാണ് ഉണ്ടായിരുന്നത്. വീണ്ടും പൈപ്പ് പൊട്ടിയ സാഹചര്യത്തില്‍ എന്‍എച്ചുമായി ബന്ധപ്പെട്ടപ്പോള്‍ പുതിയ പദ്ധതിയില്‍ ഉള്പ്പെടുത്തിയിട്ടുണ്ടെന്നറിഞ്ഞു’ പക്ഷെ വര്‍ക്ക് തുടങ്ങാന്‍ മാസങ്ങള്‍ എടുക്കുമെന്നാണ് അറിയിക്കുകയായിരുന്നു.
പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പില്‍, മെമ്പര്‍മാരായ എം.ബാബുമോന്, എം.വി.ബൈജു, അസ്ബിജ എന്നിവര്‍ എന്‍എച്ച അധികാരികളായ സിന്ധു ടി.എസ്, സൂപ്രണ്ടിങ്ങ് എഞ്ചിനീയര്‍.ഇ.വിനയ രാജ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍, എ.സി.ദിവാകരന് എന്‍ജിനീയര്‍, ഓവര്‍സിയര്‍ ഭാഗ്യശ്രീ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് ശാശ്വത പരിഹാരം കാണാമെന്നും തിങ്കളാഴ്ച പണി തുടങ്ങാമെന്ന് ഉറപ്പ് നല്‍കിയത്.