മുക്കം: സ്വന്തം കെട്ടിടമുണ്ടായിട്ടും ലക്ഷങ്ങൾ വാടക നൽകി പ്രവർത്തിക്കുന്ന മുക്കം ഐഎച്ച്ആർഡി കോളജ് പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട എംഎസ്എഫ് പ്രവർത്തകർ ജോർജ് എം. തോമസ് എംഎൽഎയുടെ ഓഫീസിലേക്ക് മാർച്ച് നടത്തി.
പ്രതിഷേധ പരിപാടി മുൻ എംഎൽഎ സി. മോയിൻകുട്ടി ഉദ്ഘാടനം ചെയ്തു. രണ്ടര കോടി രൂപ ചെലവഴിച്ച് യുഡിഎഫ് ഭരണ കാലത്ത് നിർമ്മിച്ച കെട്ടിടത്തിലേക്കു ഐഎച്ച്ആർഡി കോളജ് മാറ്റുന്നതു വരെ പ്രക്ഷോഭം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സി.പി. റിയാസ് അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി കെ.വി. അബ്ദുറഹിമാൻ, പി.സി. അബ്ദു റഹ്മാൻ, കെ.സി. ശിഹാബ്, ഷാജു റഹ്മാൻ, ഫിറോസ് ചെറുവാടി എന്നിവർ പ്രസംഗിച്ചു.