ന്യൂസ് ഫീഡില്‍ രാഷ്ട്രീയ ഉള്ളടക്കങ്ങള്‍ കുറയ്ക്കാനുള്ള നീക്കവുമായി ഫേസ്ബുക്ക്. ആളുകള്‍ തമ്മിലുള്ള ഭിന്നതകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് രാഷ്ട്രീയ പരമായ പോസ്റ്റുകളുടെയും മറ്റും റീച്ച് കുറയ്ക്കുന്നതെന്നും ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് വ്യക്തമാക്കി.
ഗ്രൂപ്പ് സജഷനുകളില്‍ നിന്ന് രാഷ്ട്രീയ ഗ്രൂപ്പുകളെ ഒഴിവാക്കുമെന്നും രാഷ്ട്രീയ ഭിന്നത പ്രചരിപ്പിക്കുന്ന ചര്‍ച്ചകള്‍ കുറയ്ക്കുമെന്നും സുക്കര്‍ ബെര്‍ഗ് വ്യക്തമാക്കി.
ഫേസ്ബുക്ക് അല്‍ഗരിതത്തില്‍ ഇതിനായുള്ള മാറ്റങ്ങള്‍ വരുത്തുമെന്നും സുക്കര്‍ബെര്‍ഗ് വ്യക്തമാക്കി.
യു.എസ് തെരഞ്ഞെടുപ്പിനിടെ രാഷ്ട്രീയ ഗ്രൂപ്പുകളുടെ സജഷനുകള്‍ ഉപയോക്താക്കള്‍ക്ക് എത്തിക്കുന്നത് ഫേസ്ബുക്ക് തടഞ്ഞിരുന്നു.
അമേരിക്കൻ ക്യാപിറ്റോള്‍ കലാപത്തിന് ശേഷമായിരുന്നു അമേരിക്കയിലെ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് ഈ മാറ്റങ്ങള്‍ നടപ്പാക്കിയത്. ഇത് ലോകമെങ്ങും വ്യാപിപ്പിക്കാനാണ് പുതിയ നീക്കമെന്നും സുക്കര്‍ബെര്‍ഗ് പറഞ്ഞു.

