
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ മകള്‍ക്കെതിരെ ഫേസ്ബുക്കില്‍ അശ്ലീല പരാമര്‍ശം നടത്തിയ ഖത്തര്‍ മലയാളിക്കെതിരെ പൊലീസ് കേസെടുത്തു.കോഴിക്കോട് സ്വദേശിയും ഖത്തറില്‍ ജോലി ചെയ്യുന്നയാളുമായ അജിനാസിനെതിരെയാണ് മേപ്പയ്യൂര്‍ പൊലീസ് കേസെടുത്തത്.ദേശീയ ബാലികാ ദിനത്തോടനുബന്ധിച്ച്, കെ സുരേന്ദ്രൻ പോസ്റ്റ് ചെയ്ത മകളുടെ കൂടെ നിൽക്കുന്ന ചിത്രത്തിന് താഴെയാണ് ഇയാൾ അശ്ലീല കമന്റിട്ടത്.
ബി.ജെ.പി കോഴിക്കോട് ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ വി.കെ സജീവനാണ് മേപ്പയ്യൂര്‍ പോലിസില്‍ പരാതി നല്‍കിയത്.
ഇയാള്‍ക്കെതിരെ താന്‍ പരാതി നല്‍കില്ലെന്നും പൊലീസിന് സ്വമേധയാ കേസെടുത്ത് അന്വേഷിക്കാവുന്നതാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു

