Trending

വയനാട് മേപ്പാടിയിലെറെയിൻ ഫോറസ്റ്റ് പ്രവർത്തിച്ചത് സുരക്ഷ സംവിധാനങ്ങൾ ഇല്ലാതെയെന്ന് ഫോറസ്റ്റ് വിഭാഗം കണ്ടെത്തി

വയനാട് മേപ്പാടിയിലെറെയിൻ ഫോറസ്റ്റ് പ്രവർത്തിച്ചത് സുരക്ഷ സംവിധാനങ്ങൾ ഇല്ലാതെയെന്ന് ഫോറസ്റ്റ് വിഭാഗം കണ്ടെത്തി. വയനാട് മേപ്പാടിയിലെ റെയിന്‍ ഫോറസ്റ്റ് റിസോര്‍ട്ടില്‍ യാതൊരു സുരക്ഷാ സംവിധാങ്ങൾ പാലിക്കാതെയാണ് പ്രവർത്തിച്ചിരുന്നതെന്ന് ഫോറസ്റ്റ് വിഭാഗം. നാലു ഭാഗവും കാടാണ് എന്നാൽ സുരക്ഷയുടെ ഭാഗമായി ചുററുമതിലോ ഫെൻസിംഗ് സംവിധാനങ്ങളോ ചെയ്തിട്ടില്ല. വലിയ വീഴ്ചയാണ് റിസോർട്ട് ഉടമകളുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. ടെന്റ് കൾ നൽകിയ ഇടങ്ങളിൽ കാട് പോലും വെട്ടിനന്നാക്കിയിട്ടില്ല എന്ന താണ് ദുഖകരം. ജില്ലാ കളക്ടർ , വയനാട് ജില്ലാ ഫോറസ്റ്റ്ഓഫീസർ സ്ഥലം സന്ദർഷിച്ചു. ആന ചവിട്ടിക്കൊന്ന സംഭവത്തില്‍ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് കണ്ണൂര്‍ സ്വദേശിനി ഷഹാന സത്താറിനെയാണ് (26) ആന ചവിട്ടിക്കൊന്നത്. യുവതി താമസിച്ച റിസോര്‍ട്ടിന് എതിരെയാണ് അന്വേഷണം.
വയനാട്ടിലെറിസോര്‍ട്ടിലെ ടെന്റുകളിലൊന്നില്‍ ബന്ധുക്കള്‍ക്കൊപ്പമായിരുന്ന ഷഹാന താമസിച്ചിരുന്നത്. ശുചിമുറിയില്‍ പോയി വരുന്ന വഴിയായിരുന്നു ആനയുടെ ആക്രമണം. ഭയന്നു വീണ ഷഹാനയെ ആന ചവിട്ടുകയായിരുന്നു എന്നാണ് റിസോര്‍ട്ട് ഉടമ പറയുന്നത്. ബന്ധുക്കള്‍ ഓടിയെത്തിയെങ്കിലും ആന ആക്രമണം തുടര്‍ന്ന തായും പറയുന്നു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!