National News

പതിനൊന്നാംവട്ട ചര്‍ച്ചയും പരാജയം

കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മില്‍ നടത്തിയ പതിനൊന്നാംവട്ട ചര്‍ച്ചയും പരാജയം. കര്‍ഷകര്‍ സമരം തുടരും. ഇതില്‍ കൂടുതല്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നു സര്‍ക്കാര്‍ അറിയിച്ചു. ചര്‍ച്ച തുടരണമെങ്കില്‍ കര്‍ഷകസംഘടനകള്‍ തീയതി അറിയിക്കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കൃഷി നിയമങ്ങൾക്കെതിരെ പ്രക്ഷോഭം നടത്തുന്ന കർഷക സംഘടനകളുമായി വിജ്ഞാൻ ഭവനിലാണ് ചർച്ച നടന്നത്.
നേരത്തെ, വിവാദ കൃഷി നിയമങ്ങൾ നടപ്പാക്കുന്നത് ഒന്നര വർഷത്തേക്കു മരവിപ്പിക്കാമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം വിജ്ഞാൻ ഭവനിൽ 4 മണിക്കൂർ നീണ്ട ചർച്ച പതിവു പോലെ അലസിപ്പിരിയുന്നതിന്റെ വക്കിലെത്തിയപ്പോഴാണ്, നിയമങ്ങൾ മരവിപ്പിക്കുന്നതു സംബന്ധിച്ച ശുപാർശ കേന്ദ്രം മുന്നോട്ടുവച്ചത്. എന്നാൽ കേന്ദ്ര സർക്കാരിന്റെ വാഗ്ദാനം കർഷക സംഘടനകൾ തള്ളി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!