പീഡനക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീക്ക് എതിരെ മോശം പരാമര്‍ശം നടത്തിയ പി സി ജോര്‍ജ് എംഎല്‍എയ്ക്ക്് സ്പീക്കറുടെ ശാസന. നിയമസഭാംഗങ്ങളുടെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ് പി സി ജോര്‍ജിന്റെ പെരുമാറ്റമെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി. ശാസന സ്വീകരിക്കുന്നതായി പി സി ജോര്‍ജ് പറഞ്ഞു. എന്നാല്‍ സഭയില്‍ നിന്ന് പുറത്താക്കപ്പെട്ട ആള് എങ്ങനെ കന്യാസ്ത്രീയാകുമെന്നും ആ പ്രയോഗം സഭാനടപടികളില്‍ നിന്ന് നീക്കം ചെയ്യണമന്നും പി സി ജോര്‍ജ് പറഞ്ഞു.
പീഡനക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശം; പി സി ജോര്‍ജിന് സഭയില്‍ ശാസന

