താല്‍ക്കാലിക അധ്യാപക നിയമനം
മലാപ്പറമ്പ് ഗവ: വനിതാ പോളിടെക്നിക് കോളേജിന് കീഴിലെ ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഒഴിവുള്ള ഇംഗ്ലീഷ് അധ്യാപക തസ്തിക താല്‍ക്കാലികമായി നികത്തുന്നതിനായുള്ള ഇന്റര്‍വ്യൂ ജനുവരി 25 രാവിലെ 10 മണിക്ക് നടക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. യോഗ്യത ഇംഗ്ലീഷ് ബിരുദാനന്തര ബിരുദം, ബി.എഡ്, സെറ്റ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2370714 എന്ന നമ്പറില്‍ ബന്ധപ്പെടാം.
ക്ഷേത്ര ജീവനക്കാര്‍ക്കുള്ള അധിക ധനസഹായം വിതരണം ചെയ്തു
കോവിഡ് മഹാമാരിയെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്ര ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് സര്‍ക്കാര്‍ അനുവദിച്ച 10 കോടി രൂപയില്‍ കോഴിക്കോട് ജില്ലയിലെ ക്ഷേത്രങ്ങള്‍ക്കായി അനുവദിച്ച 1,95,00,000 രൂപ അധിക സാമ്പത്തിക സഹായ വിതരണം സിവില്‍സ്റ്റേഷനിലെ മലബാര്‍ ദേവസ്വം ബോര്‍ഡ് അസി. കമ്മീഷണറുടെ ഓഫീസില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ രവീന്ദ്രന്‍ നിര്‍വ്വഹിച്ചു.
മലബാര്‍ ദേവസ്വം ബോര്‍ഡ് ഏരിയാ കമ്മിറ്റി ചെയര്‍മാന്‍ പടിയേരി ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡ് മെംബര്‍ കെ മോഹനന്‍ മാസ്റ്റര്‍, ഏരിയാ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ആശംസയും, മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസി. കമ്മീഷണര്‍ സ്വാഗതവും പറഞ്ഞു.
പാരാമെഡിക്കല്‍ സ്റ്റാഫ്: ഇന്റര്‍വ്യൂ 25 ന്
കടല്‍ സുരക്ഷയുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില്‍ മറൈന്‍ ആംബുലന്‍സ് സജ്ജമാക്കുന്നതിന്റെ ഭാഗമായി രണ്ടു പാരാമെഡിക്കല്‍ സ്റ്റാഫുകളെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിലേക്ക് ജനുവരി 25 ന് രാവിലെ 10.30 ന് കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ചേമ്പറില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത – ജനറല്‍ നഴ്സിംഗ് കോഴ്സ് പാസ്സായിരിക്കണം. ആണ്‍കുട്ടികള്‍ മാത്രം ഹാജരായാല്‍ മതി. രണ്ട് വര്‍ഷത്തെ കാഷ്വാലിറ്റി പ്രവര്‍ത്തന പരിചയമുള്ളവര്‍ക്കും, ഓഖിദുരന്ത ബാധിത കുടുംബങ്ങളില്‍പ്പെട്ടവര്‍ക്കും മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍പ്പെട്ടവര്‍ക്കും മുന്‍ഗണന ലഭിക്കുമെന്ന്് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ 0495 2383780.

