വാളയാര്‍ കേസില്‍ തുടരന്വേഷണം ആവശ്യപെട്ട് പ്രത്യേക അന്വേഷണ സംഘം പാലക്കാട് പോക്‌സോ കോടതില്‍ അപേക്ഷ സമര്‍പ്പിച്ചു. പ്രതികളെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപെട്ടു.
ഒന്നും രണ്ടും നാലും പ്രതികളായ വി. മധു, ഷിബു, എം. മധു എന്നിവര്‍ കോടതിയില്‍ ഹാജരായി ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. പ്രതികളുടെ ജാമ്യാപേക്ഷയും ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വേണമെന്ന പ്രോസിക്യൂഷന്‍ അപേക്ഷയും കോടതി പരിഗണിക്കും. ഹൈകോടതി ഉത്തരവിനെ തുടര്‍ന്നാണ് കോടതിയില്‍ പുനര്‍വിചാരണ ആരംഭിക്കുന്നത്.
പാലക്കാട് ഫസ്റ്റ് അഡീഷനല്‍ സെഷന്‍സ് കോടതി (പോക്‌സോ) ആണ് തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ വെറുതെവിട്ട് വിധി പ്രസ്താവിച്ചത്. ഈ വിധി റദ്ദാക്കിയ ഹൈകോടതി കേസ് പുനര്‍വിചാരണ നടത്താന്‍ വിചാരണ കോടതിക്ക് ഉത്തരവ് നല്‍കുകയായിരുന്നു.
ഹൈകോടതി ഉത്തരവനുസരിച്ചാണ് ഇന്ന് പ്രതികളെ പൊലീസ് വിചാരണ കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്. മൂന്നാം പ്രതി പ്രദീപ് കുമാര്‍ ആത്മഹത്യ ചെയ്തിരുന്നു.

