കല്‍പ്പറ്റ സീറ്റില്‍ അവകാശവാദം ഉന്നയിച്ച് മുസ്ലീം ലീഗ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കല്‍പ്പറ്റയില്‍ നിന്നും കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ലീഗ് അവകാശവാദവുമായി രംഗത്തെത്തിയത്.
ജില്ലയില്‍ തന്നെ മത്സരിക്കാന്‍ യോഗ്യതയുള്ളവര്‍ ഉണ്ടെന്ന രൂക്ഷവിമര്ശനാണ് ലീഗ് ഉയര്‍ത്തിയിരിക്കുന്നത്. അതിനാല്‍ ഇവിടെ മുല്ലപ്പള്ളി രാമചന്ദ്രന് തന്നെ വേണമെന്നില്ലെന്നും മുസ്ലീം ലീഗ് വയനാട് ജില്ലാ സെക്രട്ടറി യാഹ്യാ ഖാന് തലക്കല്‍ പറഞ്ഞു.
മുല്ലപ്പള്ളി രാമചന്ദ്രന് കോഴിക്കോട്ട് നിന്നോ മത്സരിക്കാനാണ് ഹൈക്കമാന്റിനെ സന്നദ്ധത അറിയിച്ചിരിക്കുന്നത്. കല്‍പ്പറ്റ സുരക്ഷിതമണ്ഡലമായാണ് വിലയിരുത്തല്‍.
മത്സരിക്കുന്നതിനൊപ്പം തെരഞ്ഞെടുപ്പ് പ്രചരണത്തിനും മുല്ലപ്പള്ളി സജീവമായിരിക്കും.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ മുല്ലപ്പള്ളിയെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കും. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയില്‍ നിന്നും മുല്ലപ്പള്ളി മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2009, 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ നിന്നും മത്സരിച്ച മുല്ലപ്പള്ളി രാമചന്ദ്രന് കൊയിലാണ്ടിയില്‍ നിന്നും ലഭിച്ച മികച്ച ലീഡ് ചൂണ്ടികാട്ടിയാണ് ചര്‍ച്ചകളില്‍ മുല്ലപ്പള്ളിയുടെ പേര് ഉയര്‍ന്നത്. ഒപ്പം കെ മുരളീധരന് ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊയിലാണ്ടിയില്‍ നിന്നും ലഭിച്ച വോട്ടിംഗ് ഭൂരിപക്ഷവും കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നതാണ്.