
കുന്ദമംഗലം: സി.പി.എം.നേതാവും മുൻ കൗൺസിലറുമായ കെ.കോയയുടെ വീട്ടുമുറ്റത്ത് നിറുത്തിയിട്ട കാർ കത്തി നശിച്ച സംഭവത്തിൽ ഫോറൻസിക് വിദഗ്ദ്ധർ അന്വേഷിക്കും.കോഴിക്കോട് കോർപ്പറേഷൻ വാർഡ് 18 ലെ കോട്ടാംപറമ്പ് സി.പി.എം.നേതാവും മുൻ കൗൺസിലറുമായ കെ.കോയയുടെ വീട്ടുമുറ്റത്ത് നിറുത്തിയിട്ട കാർ ആണ് ഇന്നലെ രാത്രി രണ്ടരയോടെ കത്തി നശിച്ചത്. സംഭവ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല മകൻ വിദേശത്താണ് മകന്റെ ഭാര്യയുടെ സഹോദരൻ മാനി പുരം സ്വദേശിയുടെ പേരിലാണ് കത്തിനശിച്ച ഐടെൻ കാർ. മെഡിക്കൽ കോളേജ് പോലീസ് ധനഞ്ജയ ദാസിന്റെ നേതൃത്വത്തിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട് വീടിൻ്റെ കാർ പോച്ചും തീ പിടുത്തത്തിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്

