
ബൈക്ക് പോസ്റ്റിലിടിച്ച് ഗുരുതരമായ പരിക്കേറ്റ തിരുവമ്പാടി സ്വദേശി പാണ്ടിക്കോട്ടുമ്മൽ ഭാസ്കരൻ (50) മരണപ്പെട്ടു കുന്നമംഗലം പൊയ്യയിൽഭാഗത്താണ് ബൈക്ക് അപകടമുണ്ടായത്. രാത്രി ഏഴര മണിയോടെയായിരുന്നു സംഭവം. ബൈക്ക് പോസ്റ്റിലിടിക്കുകയായിരുന്നു.ഗുരുതരമായ പരിക്കേറ്റ ഭാസ്കരനെ നാട്ടുകാർ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇയാൾ സഞ്ചരിച്ച വാഹനത്തിന് പിറകിൽ മറെറാരു വാഹനം ഇടിച്ചിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കന്നുണ്ട്.റിഫ ളക്ടർ തകർന്നതാണു് സംശയത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. പുൽകുന്ന മ്മൽ താമസിക്കുന്ന ഭാര്യവീട്ടിലേക്ക് പോവുന്ന വഴിയാണ് അപകടം.

