Kerala News

എല്‍ഡിഎഫുമായി തെരഞ്ഞെടുപ്പില്‍ ഒത്തുകളിച്ചെന്ന ആരോപണത്തില്‍ നേതാക്കള്‍ക്കെതിരെ മുസ്ലീം ലീഗ് നടപടി

കോഴിക്കോട്ടും തിരുവനന്തപുരത്തും മുസ്ലീം ലീഗ് നേതാക്കള്‍ക്കെതിരെ നടപടി. എല്‍ഡിഎഫുമായി തെരഞ്ഞെടുപ്പില്‍ ഒത്തുകളിച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. തിരുവനന്തപുരത്ത് ജില്ലാ ട്രഷററെയും കോഴിക്കോട്ട് ജില്ലാ സമിതി അംഗത്തെയും സസ്‌പെന്റ് ചെയ്തു.

കോഴിക്കോട് ജില്ലാ കമ്മറ്റിയംഗം എം.പി.കോയട്ടി അടക്കം 3 മുസ്ലിം ലീഗ് നേതാക്കളെ സസ്‌പെന്റ് ചെയ്തു. കോഴിക്കോട് കുറ്റിച്ചിറ, മുഖദാര്‍ കമ്മറ്റികള്‍ പിരിച്ചുവിട്ടു. വോട്ടുചോര്‍ച്ചയും എല്‍ഡിഎഫുമായി ഒത്തുകളിക്കുകയും ചെയ്തു എന്ന് ആരോപിച്ചാണ് നടപടി. പദവികളില്‍ നിന്നും 5 നേതാക്കളെ നീക്കം ചെയ്തിട്ടുണ്ട്. ജില്ലാ കമ്മറ്റിയുടെ ശുപാര്‍ശ പരിഗണിച്ച് സംസ്ഥാന നേതൃത്വമാണ് നടപടി എടുത്തത്.

തിരുവനന്തപുരത്ത് ജില്ലാ ട്രഷറര്‍ ഗുലാം മുഹമ്മദിനെ സസ്‌പെന്റ് ചെയ്തു. സെന്‍ട്രല്‍ മണ്ഡലം കമ്മറ്റി പിരിച്ചുവിട്ടു. ബിമാപള്ളി ഈസ്റ്റ് വാര്‍ഡിലെ തോല്‍വിയിലാണ് നടപടി. മറ്റു ജില്ലകളിലെ തോല്‍വി വിലയിരുത്തി അവിടെയും സമാനമായ നടപടി ഉണ്ടാകുമെന്ന് സംസ്ഥാനനേതൃത്വം വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തുടര്‍നടപടികള്‍ വിലയിരുത്താന്‍ കണ്ണൂരില്‍ ഈ മാസം 5ന് മുസ്ലീം ലീഗ് നേതൃയോഗം ചേരും. പ്രാദേശിക തലം തൊട്ട് പരാതികളുണ്ടെങ്കിലും കോണ്‍ഗ്രസ്സില്‍ നടപടികളില്ലെന്നിരിക്കെയാണ് മുസ്ലീം ലീഗ് കടുത്ത നടപടികളുമായി മുന്നോട്ട് പോകുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!