കുന്ദമംഗലത്ത് പുതിയതായി 14 പേര്‍ക്ക് കോവിഡ്
ചൂലാംവയല്‍ യു പി സ്കൂളില്‍ വെച്ച് നടത്തിയ കോവിഡ് ആന്റിജന്‍ ടെസ്റ്റില്‍ കുന്ദമംഗലത്ത് 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ ആന്റിജന്‍ ടെസ്റ്റ് 122 ഉം റീടെസ്റ്റ് 34 ഉം ആണ് കഴിഞ്ഞ ദിവസം നടന്നത്. ഇതില്‍ കുന്ദമംഗലത്ത് 14 ഉം പെരുവയല്‍ കുരുവട്ടൂര്‍ എന്നിവിടങ്ങളില്‍ 1 വീതവും 3 റീടെസ്റ്റും അടക്കം 19 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. റീ ടെസ്റ്റുകളില്‍ 1 മടവൂര്‍ പഞ്ചായത്തിലാണ്.
വാര്‍ഡ് തിരിച്ചുള്ള കണക്കുകള്‍
1-5+1(റീടെസ്റ്റ്), 2-1(റീടെസ്റ്റ്), 3-1, 4-1, 6-2, 12-1, 14-1, 16-1, 19-1, 21-1

