കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമങ്ങള്‍ക്കെതിരായ കര്‍ഷക സമരത്തിന്റെ ഉദ്ദേശവും ലക്ഷ്യവും തെറ്റാണ്. സമരം രാഷ്ട്രീയപരമാണ്.
പുതിയ നിയമങ്ങള്‍ കര്ഷകര്ക്കുവേണ്ടിയുള്ളതാണെന്ന നിലപാട് ആവര്‍ത്തിച്ച പ്രധാനമന്ത്രി കര്‍ഷകര്‍ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങളെക്കുറിച്ചും വിവരിച്ചു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്, കുറഞ്ഞ പലിശയില്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്ന വായ്പകള്‍ എന്നിവയെക്കുറിച്ചും വിശദീകരിച്ചു. പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലൂടെ 18000 കോടി കൃഷിക്കാര്‍ക്കായി ലഭ്യമാക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

